
ടോക്ക്യോ: ജനനനിരക്ക് ക്രമാതീതമായി കുറയുന്നത് പരിഹരിക്കാനായില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്കി ജപ്പാന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മുന്‍മന്ത്രിയുമായ മസാക്കോ മൊറി. കഴിഞ്ഞ വര്‍ഷം ജനനനിരക്ക് റെക്കോഡ് ഇടിവിലേക്ക് താണ പശ്ചാത്തലത്തിലാണ് മസാക്കോ മൊറിയുടെ പ്രതികരണം. ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ രാജ്യം ഇല്ലാതാകും.
ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുക. അവര്‍ വികലമായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തിലേക്കായിരിക്കും കടന്നുവരുന്നത്, മൊറി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ സാമൂഹിക സുരക്ഷാസംവിധാനം തകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]