
സ്വന്തം ലേഖകൻ
കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാവുക. 2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്.
2011 ലാണ് കൂടത്തായി സ്വദേശി റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു.
എട്ടു വര്‍ഷത്തിന് ശേഷം വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ കിട്ടിയ പരാതിയാണ് കേസ് മാറ്റി മറിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളുടെ പരമ്പര പുറത്തുവന്നത്. പിന്നാലെ ജോളിയടക്കമുള്ള പ്രതികള്‍ അറസ്ററിലാവുകയും ചെയ്തു.
റോയ് തോമസിന്റെ കൊലപാതകത്തില്‍ 255 സാക്ഷികളാണ് പ്രോസിക്യൂഷന്റെ പട്ടികയില്‍ ഉള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസീക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണനും,പ്രതികള്‍ക്കായി ബി എ ആളുരും,ഷഹീര്‍സിംഗും ഹാജരാകും.
The post കൂടത്തായ് കൊലപാതക പരമ്പര; റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം;പ്രോസിക്യൂഷൻ പട്ടികയില്‍ 255 സാക്ഷികൾ; കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയിൽ ഹാജരാവും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]