
‘പഠാന്’ ഇഷ്ടമായില്ലെന്ന് പറഞ്ഞ കുട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാന്. 400 കോടി കളക്ഷന്‍ പിന്നിട്ട് സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലായത്.
തന്റെ പുതിയ ചിത്രമായ ‘പഠാന്’ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തെളിച്ച് പറഞ്ഞ കുഞ്ഞിന്റെ വീഡിയോയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാൻ. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും കുഞ്ഞിനെ ‘ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ’ കാണിക്കാൻ നടൻ ആവശ്യപ്പെടുകയും ചെയ്തു. ചിലപ്പോള്‍ അവള് കുറച്ചു റൊമാന്റിക് ആയതു കൊണ്ടാവാം’ എന്നും ഷാരൂഖ് ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ബോളിവുഡിന്റെ തിരിച്ച് വരവായാണ് സിനിമാലോകം പഠാനെ കാണുന്നത്. ഹിന്ദിയില്‍ പഠാന് സിനിമയേക്കാള്‍ കളക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങളായ ബാഹുബലിയുടെയും കെജിഎഫിന്റെയും മറികടക്കാനാണ് സാധ്യത. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.
The post ‘പഠാന്’ ഇഷ്ടമായില്ലെന്ന് കുഞ്ഞ്; പ്രതികരിച്ച് ഷാരൂഖ് ഖാൻ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]