
ബാംഗ്ലൂര്‍:ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയിലെ ബെംഗളൂരുവില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്ക് 2023 പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ വികസന മേഖലയില്‍ ഇന്ത്യക്ക് സമാനതകളില്ലാത്ത അവസരങ്ങളുണ്ട്. ഊര്‍ജ സ്രോതസ്സുകളുടെയും ഊര്‍ജ പരിവര്‍ത്തനത്തിന്റെയും വികസന പ്രക്രിയകളുടെ കാര്യത്തില്‍ ഇന്ത്യ തലയുയര്‍ത്തി നില്ക്കുന്നു; ഇത് 21-ാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ മഹത്തായ ഭാവി കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കനത്ത നാശം വിതച്ച തുര്‍ക്കിക്ക് അടിയന്തര സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ദുന്തത്തില്‍ അടിയന്തര സഹായം നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കി.
The post ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം രാജ്യത്തിന്റെ മഹത്തായ ഭാവി കെട്ടിപ്പടുക്കും; പ്രധാനമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]