
സ്വന്തം ലേഖകൻ
കൂത്താട്ടുകുളം: നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ച് കൂത്താട്ടുകുളത്ത് ഒരാള്‍ മരിച്ചു. റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന കിഴകൊമ്പ് വട്ടംകുഴിയിൽ പെരുമ്പിള്ളി പുത്തൻപുരയിൽ ടി ജെ ജോയി (72)യാണ് മരിച്ചത്.
കിഴകൊമ്പ് ഇരപ്പുങ്കൽ രാജു എന്നിവർക്ക് പരിക്ക് പറ്റി. അപകടത്തെ തുടർന്ന് രണ്ടുപേരെയും ഉടന്‍തന്നെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ചു.
ഗുരുതരമായി പരിക്ക് പറ്റിയ ടിജെ ജോയിയെ രാജഗിരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ഹോസ്പിറ്റലിൽ എത്തിയ ഉടൻതന്നെ മരണപ്പെടുകയാണുണ്ടായത്.ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂർ നിന്നും ചെങ്ങന്നൂർക്ക് പോകുകയായിരുന്ന പാഴ്സൽ ലോറി കൂത്താട്ടുകുളം ടൗണിൽ നിയന്ത്രണംവിട്ട് അപകടത്തിൽ പെടുകയായിരുന്നു.
ഫുട്പാത്ത് കഴിഞ്ഞ് ഓടയുടെ മുകളിലിട്ടിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. സ്കൂട്ടറും ബൈക്കുമായി 4 വാഹനങ്ങൾ ഇടിച്ചു തകർത്തിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]