
കൊല്ലം: കാറിടിച്ചത് ചോദ്യം ചെയ്തുണ്ടായ തർക്കത്തെ തുടർന്ന്, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പരവൂർ പുത്തൻകുളം സ്വദേശികളായ മനു, പ്രദീഷ്, രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ പരവൂർ സ്വദേശി ബിജുവിന് നേരെയാണ് ആക്രമണം. ഞായറാഴ്ചയാണ് സംഭവം. പ്രതികൾ ഇൻസ്പെക്ടറെ കാറിൽ നിന്നും ചവിട്ടി നിലത്തിട്ട് കല്ല് കൊണ്ട് മുഖത്തടിച്ചു. മർദ്ദനത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ഇൻസ്പെക്ടർ മൊഴി നൽകി.
ഇൻസ്പെക്ടർ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ കാർ വന്നിടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ബഹളംകേട്ട് സമീപവാസികളും ഗ്രാമപഞ്ചായത്ത് അംഗവുമെല്ലാം സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ രക്ഷപ്പെടുത്തി അടുത്തുള്ള വീട്ടിലേയ്ക്ക് മാറ്റി.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാർ, സബ് ഇൻസ്പെക്ടർ അനുരൂപ എന്നിവരുടെ നേതൃത്വത്തിൽ ബിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]