
കോഴിക്കോട് > നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കൾ ഒരേ ദിവസം തൂങ്ങിമരിച്ചു. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകൻ അഭിനന്ദ് (27), മരക്കാട്ട് കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകൻ വിജീഷ് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അഭിനന്ദിനെയും വിജീഷിനെയും തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്.
അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വയനാട്ടില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെയാണ് തൂങ്ങി മരിച്ചത്.
ബി എം എസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ വിജീഷ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി ഞായറാഴ്ച രാത്രിയാണു വീട്ടിലെത്തിയത്. അതിനുശേഷമാണ് വിജീഷിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]