
ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒമ്പതാം സ്ഥാനത്ത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഛത്തീസ്ഗഢ് ആണ്. ഛത്തീസ്ഗഢില്‍ 0.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. കേരളിത്തിലേത് 6.7 ശതമാനമാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമുള്ളപ്പോഴാണ് ഛത്തിസ്ഗഢിന്റെ നേട്ടം എന്നത് ശ്രദ്ധേയമാണ്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 1.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് കര്‍ണാടക മേഘാലയ എന്നിവിടങ്ങളില്‍ 1.8 ശതമാനവുമാണ് നിരക്ക്. പട്ടികയില്‍ നാലാമതുള്ള ഉത്തരാഖണ്ഡില്‍ 3.5 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നാലെയുള്ള തമിഴ്നാട്ടില്‍ 4.1ഉം പുതുച്ചേരിയില്‍ 4.2 ശതമാനവുമാണ് നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]