
റാന്നി: ഭർത്താവിന്റെ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച നിലയിൽ. ഐത്തല മീമൂട്ടുപാറ ചുവന്നപ്ലാക്കൽ സജു ചെറിയാന്റെ ഭാര്യ റിൻഫ (22), മകൾ എൽഗാന (ഒന്നര) എന്നിവരാണ് മരിച്ചത്. സജു ചെറിയാൻ മസ്കറ്റിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വീടിന് അടുത്ത് താമസിക്കുന്ന സജുവിന്റെ സഹോദരങ്ങളിൽ ഒരാളുടെ മകൾ സ്കൂൾ വിട്ടു വന്നശേഷം ഫോണിൽ വിളിച്ചുവെങ്കിലും റിൻഫ എടുത്തില്ല. വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്.
തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കതക് ചവിട്ടിത്തുറന്ന് വീട്ടിൽ പ്രവേശിച്ച പൊലീസിന് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് കാണാനായത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]