
വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ കനിക കരുതിയിരിക്കില്ല തന്റെ പ്രിയപ്പെട്ടവന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അയുസ് ഉണ്ടായിരിക്കുക എന്ന്. റെജിലാലുമായി ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട് കനിക ജീവിച്ച്് തീര്‍ത്തത് വര്‍ഷങ്ങളാണ്. ആ സ്വപ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമാണ് ആയൂസ് ഉണ്ടായിരുന്നത്. അപകടത്തില്‍ തന്റെ ഭര്‍ത്താവ് മരണപ്പെട്ടുവെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ കനികയ്ക്ക് കഴിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ക്ക് മുന്‍പ് സന്തോഷം മാത്രം നിലനിന്നിരുന്ന വീട്ടില്‍ ഇന്ന് ഉണങ്ങാത്ത കണ്ണൂനീരും ഹൃദയം പിളരുന്ന വേദനകളും മാത്രമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്.
പ്രണയം
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് റെജിലാലും കനികയും വിവാഹിതരാകുന്നത്. റെജിലാല്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മില്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പ്രണയത്തിലായവരാണ്. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവര്‍ മാര്‍ച്ച് 15 ന് വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹിതരാവുകയും ചെയ്തു. തികച്ചും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂട്ടുകാരും നാട്ടുകാരും പങ്കെടുത്ത വിവാഹം തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണ് എന്ന് ഏതൊരു ദമ്പതികളെപ്പോലെയും അവര്‍ കരുതിയിരുന്നു. അങ്ങനെയാണ് തങ്ങളുടെ ജീവിതത്തിലെ ആ നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ ഞായറാഴ്ച അവിടെ എത്തിയത്. പ്രകൃതി രമണീയമായ ആ സ്ഥലത്ത് നിന്നു കൊണ്ട് അവരുടെ പല നിമിഷങ്ങളും ക്യാമറ കണ്ണുകള്‍ ഒരു ക്യാന്‍വാസിലെന്ന പോലെ ഒപ്പിയെടുത്തു. എന്നാല്‍ വിധി കാത്ത് വച്ചത് മറ്റോന്നായിരുന്നു. ആ പ്രദേശത്തിന്റെ ഭംഗി കണ്ട് പിറ്റെന്നും അവര്‍ ബന്ധുക്കള്‍ക്ക് ഒപ്പം തിരിച്ചെത്തി.
ദുരന്തം
ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി അവര്‍ക്കിടയിലേക്ക് ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കില്‍പ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് രജിലാലും ഒഴുകിപ്പോവുകയായിരുന്നു.നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്. കനികയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.തുടര്‍ന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. റജിലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചതിയന്‍ പുഴ
ഇക്കോ ടൂറിസം മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും. ഇവിടെ പുഴയില്‍ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചില നേരങ്ങളില്‍ പുഴ മുറിച്ചുകടക്കാനാകുമെങ്കിലും പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനാല്‍തന്നെ ‘ചതിയന്‍ പുഴ’യെന്നും നാട്ടുകാരില്‍ ചിലര്‍ ഈ പുഴയെ വിളിക്കാറുണ്ട്. ഉരുളന്‍കല്ലുകളും ചുഴികളും നിറഞ്ഞ ഈ ഭാഗത്ത് കല്ലില്‍ നിന്ന് വഴുതി ചുഴിയില്‍പ്പെട്ട പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അപായസൂചന നല്കുന്ന ബോര്‍ഡുകളും മറ്റുമില്ലാത്തതിനാല്‍ പുഴ കാണാനെത്തുന്ന പലരും അപായമുണ്ടാകുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുക്കാത്തത് ഇവിടെ നേരത്തെതന്നെ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]