മടവൂര്‍: കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഇതിനു മുമ്പും ഇതേ ബസ്സിന് നേരെ ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസ് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ അഞ്ചു വയസ്സുള്ള കുട്ടിയോട് ഓട്ടോ ഡ്രൈവര്‍ ക്രൂരത കാണിച്ചിരുന്നു. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചായിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന് കേസെടുത്തിരുന്നു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്.
The post സ്വകാര്യബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം; യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]