എറണാകുളം/തൃശൂർ : എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. കൊളക്കാട് ഗണപതി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ പിന്നീട് തളച്ചു. തൃശ്ശൂർ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്.
രാവിലെ പതിനൊന്ന് മണിയ്ക്കാണ് ആന ഇടഞ്ഞത്. എന്നാല്‍ ഉന്‍ തന്നെ ആനയെ തളക്കാനായി. അതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത്. തൃശൂരില്‍ ഇടഞ്ഞ ആനയുടെ പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപെട്ടുകയായിരുന്നു. ഇതേസമയം ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളില്‍ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേര്‍ന്ന് ആനയെ ക്യാപ്ച്ചര്‍ ബെല്‍റ്റിട്ട് തളച്ചു.
The post എറണാകുളത്തും തൃശൂരും ആന ഇടഞ്ഞു; ആളപായമില്ല appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]