
ലാഹോര്‍: സ്വതന്ത്ര ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയായ വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാന്. മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ വെബ്സൈറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിക്കിപീഡിയക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് ടെലികോം അതോറിറ്റി നല്കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് നടപടി.
എന്‍സൈക്ലോപീഡിയ വെബ്സൈറ്റായ വിക്കിപീഡിയ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ വായിക്കുന്ന വെബ്സൈറ്റാണ്. ഇതില്‍ ഇസ്ലാം മതത്തെ അപമാനിക്കുന്ന പരാമര്‍ശം നീക്കം ചെയ്യണമെന്ന കോടതി നിര്‍ദേശ പ്രകാരമാണ് പിടിഎ മുന്നറിയിപ്പ് നല്‍കിയത്. പരാമര്‍ശം നീക്കം ചെയ്യുന്നതിനായി 48 മണിക്കൂര്‍ സമയവും നല്‍കിയിരുന്നു. ഇത്തരം ഉള്ളടക്കം തടയുന്നതിനും നീക്കം ചെയ്യുന്നതിനും നോട്ടീസ് നല്കി വിക്കിപീഡിയയെ സമീപിച്ചതായി പിടിഎ വക്താവ് അറിയിച്ചു. കൂടാതെ ഒരു വിചാരണയ്ക്കുള്ള അവസരവും നല്‍കിയിരുന്നു.
വിക്കിപീഡിയ എന്നാല്‍ വെബ്സൈറ്റ് ഉള്ളടക്കം നീക്കം ചെയ്തിരുന്നില്ല, കോടതിയില്‍ ഹാജരായില്ല തുടര്‍ന്നാണ് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്താല്‍ വിക്കിപീഡിയയുടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. മുമ്പ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും യൂട്യൂബും മുമ്പ് മതനിന്ദാപരമായ ഉള്ളടക്കത്തിന്റെ പേരില്‍ പാക്കിസ്ഥാന് നിരോധിച്ചിരുന്നു.
The post വിക്കിപീഡിയയെ നിരോധിച്ച് പാക്കിസ്ഥാന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]