
സ്വന്തം ലേഖകൻ
പത്തനംതിട്ട : ചിറ്റാറിലെ
ആകാശ ഊഞ്ഞാല് അപകടം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നാടൊട്ടുക്കും കാർണിവെൽ നടക്കുകയാണ്. ചിറ്റാറിൽ അകാശ ഊഞ്ഞാലിന്റെ ജോയന്റ് വീൽ ഒടിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തിൽ പൊലിഞ്ഞത് സഹോദരങ്ങളായ രണ്ട് പേരുടെ ജീവനാണ്.
ചിറ്റാർ കുളത്തിങ്കൽ സജിയുടെ മകൻ അലൻ കെ.സജി(5) സഹോദരി പ്രിയങ്ക(14) എന്നിവരാണ് മരിച്ചത്. അലൻ സംഭവ സ്ഥലത്തും പ്രിയങ്ക ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയുമാണ് മരണമടഞ്ഞത്.
പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തത് മുണ്ടക്കയം ചെളിക്കുഴി സ്വദേശിനി റംല അടക്കമുള്ള ആറ് പേരാണ് .
നടത്തിപ്പുകാരനായ ഷെമീർ, ഭാര്യ റംല, ഇവരുടെ ജീവനക്കാരായ മുഹമ്മദ് അബ്ദു, രമേശ്, പ്രഭു, ദിനേശൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. എന്നാൽ പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്ത റംല അടക്കമുള്ളവർ ഇപ്പോൾ മുണ്ടക്കയത്ത് സുഖവാസത്തിലാണ്.
നാടൊട്ടുക്കും ഇത്തരത്തിൽ അനധികൃത കാർണിവൽ നടക്കുകയും അപകടമുണ്ടായി ജീവൻ നഷ്ടമായിട്ടും ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനോ നടത്തിപ്പുകാരായ ക്രിമിനലുകളെ ശിക്ഷിക്കാനോ സർക്കാരും കോടതികളും ഉണർന്ന് പ്രവർത്തിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം
The post പത്തനംതിട്ട ചിറ്റാറിലെ ആകാശ ഊഞ്ഞാല് അപകടം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങളില്ലാതെ നാടൊട്ടുക്കും കാർണിവെൽ നടക്കുന്നു; ചിറ്റാറിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തത് മുണ്ടക്കയം ചെളിക്കുഴി സ്വദേശിനി റംല അടക്കമുള്ളവർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]