

തട്ടം വിവാദത്തിൽ കമ്യൂണിസ്റ്റ് ഇരട്ടത്താപ്പ് തുറന്നുകാട്ടി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സ്വന്തം മതം വരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായമാണെന്ന് ശ്യാംരാജ് പറഞ്ഞു.
തട്ടം വിവാദത്തിൽ കമ്യൂണിസ്റ്റുകാർ സ്ഥിരം പാടിനടക്കുന്ന കാര്യമാണ് സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാർ പറഞ്ഞത്. അപ്പോൾ തന്നെ കേഡർ പാർട്ടിയുടെ സംസ്ഥാന സമിതിയംഗമായ അനിൽകുമാർ മതം പഠിക്കണമെന്ന് പറഞ്ഞത് ജില്ലാ കമ്മിറ്റിയംഗമായ ആരിഫാണെന്നും സ്വന്തം മതം വരുമ്പോൾ ആരിഫിനും ജലീലിനും ഒരേ വാക്കും ഒരേ മനസുമണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനോട് മതം പഠിയ്ക്കാൻ ആരും പറഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം എന്നായിരുന്നു കമ്യൂണിസ്റ്റുകാർ പടിയിരുന്നതെന്നും ഇനി ഈ മുദ്രാവാക്യം വിളിച്ചാൽ പാർട്ടിയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ വെറും മിത്താണെന്നും അദ്ദേഹം പറഞ്ഞു.
പി. ശ്യാംരാജ് പങ്കുവെച്ച പോസ്റ്റ്:
മനസിലായോ സാറേ…..
സ്വന്തം മതം വരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ജലീലിനും ആരിഫിനും,ഷംസീറിനും ഒരേ അഭിപ്രായമാണ്…….
കമ്യൂണിസ്റ്റ്കാർ സ്ഥിരം പാടി നടക്കുന്നൊരു കാര്യം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാർ ഒരു വേദിയിൽ പറഞ്ഞു.
ഉടൻ തന്നെ,കേഡർ പാർട്ടിയുടെ സംസ്ഥാന സമിതിയംഗമായ അനിൽകുമാറിനെ മതം പഠിക്കണമെന്ന് പറഞ്ഞ് തിരുത്തുന്നത് ജില്ലാ കമ്മിറ്റിയംഗമായ ആരിഫ്.
സ്വന്തം മതകാര്യത്തിൽ ആരിഫിനും ജലീലിനും ഒരേ വാക്ക്,ഒരേ മനസ്….
ഇനി,ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനോട് മതം പഠിയ്ക്കാൻ ആരെങ്കിലും പറഞ്ഞോ ? പറഞ്ഞത് തന്നെ ആരെങ്കിലും ഷെയർ ചെയ്തോ ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ഞങ്ങളിലില്ല ഹൈന്ദവ രക്തം,
ഞങ്ങളിലില്ല ക്രൈസ്തവ രക്തം,
ഞങ്ങളിലില്ല ഇസ്ലാം രക്തം .
ഞങ്ങളിലുള്ളത് മാനവ രക്തം- ക്യാമ്പസുകളിൽ എത്രയോ തവണ ഇടത് വിദ്യാർത്ഥി സംഘടനകളിൽ നിന്നും ഈ മുദ്രാവാക്യം ഉയർന്നു കേട്ടിരിക്കുന്നു?
ഇനിയും നിങ്ങളീ മുദ്രാവാക്യം വിളിയ്ക്കുകയാണെങ്കിൽ പാർട്ടിയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ വെറും മിത്താണ്……