
മഥുര: 80 ലക്ഷത്തിലധികം ഭക്തര്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ വാര്‍ഷിക ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് വകുപ്പ് വ്യക്തമാക്കിയത്. ഈയാഴ്ച അവസാനം ഡല്‍ഹി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടുന്നതിനാലാണ് വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്.
ജില്ലാ ഭരണകൂടം ഇതിനുവേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി തീര്‍ത്ഥാടകര്‍ ഇതിനകം ഹോട്ടലുകള്‍ മൂന്‍കൂര്‍ ബുക്ക് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ 40ലക്ഷം പേരാണ് ജന്മാഷ്ടമിക്ക് മഥുരയിലെത്തിയത്. മഥുരയില്‍ മാത്രമല്ല വൃന്ദാവന്‍, കോസി, ആഗ്ര തുടങ്ങിയ സമീപ നഗരങ്ങളിലും നിരവധി തീര്‍ത്ഥാടകര്‍ താമസസൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.
മഥുരയിലും വൃന്ദാവനിലും മൊത്തത്തില്‍ 25,000 ആളുകളെ ഉള്‍ക്കൊള്ളുന്ന 700 ഹോട്ടലുകളും ആശ്രമങ്ങളും ധര്‍മ്മശാലകളും തയ്യാറായിക്കഴിഞ്ഞു. വൃന്ദാവനില്‍ നിലവിലുള്ള താമസ സൗകര്യങ്ങളില്‍ 2,000 പേര്‍ക്ക് മാത്രമേ താമസിക്കാന്‍ സൗകര്യങ്ങളുള്ളു. എല്ലാ ഹോട്ടലുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]