സ്വന്തം ലേഖകൻ
തിരുവനന്തപുരം: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്ത പ്രതിയായ യുവാവിനെ അയിരൂർ പൊലീസ് പിടികൂടി. മടവൂർ തകരപറമ്പ് പ്ലാവിലവീട്ടിൽ വിഷ്ണു (33)വാണ് അറസ്റ്റിലായത്.
ഇടവ മാന്തറ സ്വദേശി നസീം ബീഗം നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കുകയും എറണാകുളത്തെ കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ചു ലഭിച്ച പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു എന്നായിരുന്നു പരാതി. വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു.
ആറ്റിങ്ങലിൽ സമാനമായ കേസിൽ കാർ തിരിച്ചു നൽകി ഒത്തുതീർപ്പ് ആക്കിയിരുന്നു. നടയറ സ്വദേശിയിൽ നിന്നും കാർ തട്ടിയെടുത്തു പണയം വച്ച സംഭവത്തിൽ കഴിഞ്ഞദിവസം വർക്കല സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്കലയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന പ്രതി നിരവധിപേരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരിൽ നിന്നും കാർ കൈക്കലാക്കി പണയം വച്ചു പണം തട്ടുകയുമാണ് രീതി എന്ന് അയിരൂർ പൊലീസ് പറഞ്ഞു.
നിരവധിപേരിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയ ശേഷം തിരിച്ചു നൽകാതെ മുങ്ങി നടക്കുകയാണ് എന്നും ആരോപണം ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അയിരൂർ പൊലീസ് സബ് ഇൻസ്പെക്ടർ സജിത്ത് എസ് അറിയിച്ചു.
The post സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്തു; ഒന്നിലധികം പരാതികളുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]