
സ്വന്തം ലേഖകൻ
ആലപ്പുഴ: ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം ഏരിയാ കമ്മറ്റി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ബിപിൻ.
ഏരിയാ കമ്മറ്റിയുടെ നടപടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ്
ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ആറുമാസത്തേക്കാണ് സസ്പെന്ഷന്. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബിപിന്‍ എതിരെ ഭാര്യ ഉന്നയിച്ചത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]