
കരിപ്പൂര്‍: വിമാന താവളത്തിലെ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനുള്ള ഖനനാനുമതി വൈകുന്നു. വിഷയത്തില്‍ ജില്ല ഭരണകൂടത്തിനും ജിയോളജി വിഭാഗത്തിനും വീഴ്ച വന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പൊതുമേഖല സ്ഥാപനത്തിന്റെ വികസന പ്രവൃത്തിയാണെങ്കിലും മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണമെന്നാണ് ജിയോളജി വിഭാഗം വ്യക്തമാക്കുന്നത്. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കണം. പാരിസ്ഥിതികാനുമതി നല്‍കേണ്ടത് സംസ്ഥാനതല സമിതിയാണ്. ഇവര്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കുന്നത് കാത്തിരുന്നാല്‍ നിര്‍മാണം നീളും.
പ്രവൃത്തി നീണ്ടാല്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനെ അടക്കം ബാധിക്കും. ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് റണ്‍വേയുടെ ഇരുവശങ്ങളിലുമായി നിക്ഷേപിക്കേണ്ടത്. ഇതിനായി കരാര്‍ ഏറ്റെടുത്ത കമ്ബനി ജനുവരിയില്‍ ജിയോളജി വിഭാഗത്തിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ ആവശ്യമായ വിശദാംശങ്ങളില്ലാത്തതിനാല്‍ വീണ്ടും സമര്‍പ്പിക്കണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ഈ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രവൃത്തി പൂര്‍ത്തിയായാല്‍ മാത്രമേ പകല്‍ സമയത്തെ നിയന്ത്രണം പിന്‍വലിക്കാനും മുഴുവന്‍ സമയം സര്‍വിസ് ആരംഭിക്കാനും സാധിക്കൂ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]