
കൂത്താട്ടുകളം ഡിപ്പോയിലെ ഓർഡിനറി ബസ് നിറയെ യാത്രക്കാരുമായി എം സി റോഡിലൂടെ ചെരിഞ്ഞ് ഓടി. ഒട്ടേറെ വിദ്യാർത്ഥികൾ അടക്കം ബസ്സിൽ ഉണ്ടായിരുന്നു.
കോട്ടയത്ത് നിന്ന് രാവിലെ പുറപ്പെട്ട ആർസി 396 നമ്പർ ബസ് കുറിവിലങ്ങാട് ഭാഗത്ത് എത്തിയപ്പോൾ തന്നെ ചെരിഞ്ഞാണ് യാത്ര ചെയ്തത് . ഓട്ടോറിക്ഷ തൊഴിലാളികൾ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെ്റ് വിഭാഗം പരിശോധന നടത്തിയത്.
ബസിൻ്റെ ലീഫിനു ഗുണനിലവാരമില്ലെന്നും സർവീസ് നടത്താൻ യോഗ്യമല്ലെന്നും കണ്ടെത്തി. അറ്റകുറ്റ പണികൾക്ക് ശേഷം സർവീസ് നടത്താൻ അനുമതി കിട്ടിയാൽ മാത്രം ബസ് സർവീസ് നടത്താവൂ എന്ന് ഡിപ്പോയിൽ അറിയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]