
വാട്സാപ് ഗ്രൂപ്പ് വഴി ലഹരി വസ്തുക്കളുടെ വിപണി കണ്ടെത്താന്‍ ലഹരി മാഫിയകളുടെ പുതിയ നീക്കം നടക്കുന്നതായി വിവരം. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാട്സാപ്പ് ഗ്രൂപ് വഴി കഞ്ചാവ് സിഗരറ്റിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വില്‍പ്പന നടക്കുന്നതായി എക്സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സിഗരറ്റിനകത്ത് പുകയിലയോടൊപ്പം കഞ്ചാവ് ചേര്‍ത്താണ് കഞ്ചാവ് സിഗരറ്റ് തയാറാക്കുന്നത്. ആവശ്യക്കാരെ കണ്ടെത്താനും ഉപയോഗിക്കാനും സൗകര്യപ്രദമെന്ന നിലയിലാണ് ലഹരി മാഫിയയുടെ ഈ പുതിയ പരീക്ഷണം.
ഹൈസ്കൂള്‍, എച്ച്.എസ്.എസ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയുടെ വന്‍ ശൃഖല തന്ന പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ആവശ്യക്കാര്‍ വാട്സാപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ മതി സാധനം അരികിലെത്തും. ഓര്‍ഡര്‍ നല്കുന്നയാള് റോഡരികിലിള്ള ഏതെങ്കിലും തണല്‍ മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ കൈയില്‍ മൊബൈലുമായി നില്ക്കാന് ആവശ്യപ്പെടും. മിനിറ്റുകള്‍ക്കുള്ളില്‍ സാധനം അടുക്കല്‍ ബൈക്കിലെത്തും. ഇതാണ് വിപണന രീതി.വട്ടപ്പാറ, കിളിമാനൂര്‍, വെഞ്ഞാറമൂട്, വര്‍ക്കല, പള്ളിക്കല്‍, കല്ലറ, പാങ്ങോട്, ഭരതന്നൂര്‍, പാലോട് എന്നിവിടങ്ങളില്‍ പോലീസ് നിരവധി കഞ്ചാവ് വില്പനക്കാരെ പിടികൂടിയിരുന്നെങ്കിലും കഞ്ചാവിന്റെ ലഭ്യതയില്‍ യാതൊരു കുറവും ഉണ്ടാകുന്നില്ലെന്ന് സ്കൂളുകളുടെ പരിസരത്തുളളവര്‍ വ്യക്തമാക്കുന്നു. എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]