
ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകൾ ഇനി കെഎസ്ആർടിസിക്കും സ്വന്തം . ബസുകൾ തിരുവനന്തപുരത്ത് മാർച്ച് നാലിന് എത്തി തുടങ്ങും.ദീർഘദൂര സർവ്വീസ് ബസുകളിലെ യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകളാണ് തിരുവനന്തപുരത്ത് എത്തുന്നത്. വോൾവോയുടെ സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് നാളെ തിരുവനന്തപുരത്ത് എത്തുന്നത്.
വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പർ ബസുകളാണ് ഈ മാസം കെഎസ്ആർടിക്ക് കൈമാറുന്നത്.
വോൾവോ ബി 11ആർ ഷാസി ഉപയോഗിച്ച് നിർമ്മിച്ച ബസുകളാണ് കെഎസ്ആർടിസി – സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്.
ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി – സിഫ്റ്റ് ഈ ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.
ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആർടിസി- സിഫ്റ്റാണ്.
കെഎസ്ആർടിസി- സിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനേജ്മെൻ്റ് സ്ഥാപനങ്ങളിൽ പരിശീലനവും നൽകുകയും ചെയ്യും.
2017 ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്.
കെ.എസ്.ആർ.ടി.സി യുടെ നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള 100 പുതു പുത്തൻ ബസുകൾ പുറത്തിറക്കുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെന്റർ നിരക്കിൽ തന്നെ അധികമായി വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ട്. ഇതോടെ 116 ബസുകളാണ് ഉടൻ കെഎസ്ആർടിസി- സിഫ്റ്റിൽ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]