
സ്വന്തം ലേഖകൻ
കൊച്ചി∙ എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിനു സമീപം ഹോട്ടൽ ജീവനക്കാരൻ കുത്തേറ്റു മരിച്ച നിലയിൽ. പാലക്കാട് കൊല്ലങ്കോട് ആനമാറിയിൽ പരേതനായ പൊന്നുച്ചാമിയുടെ മകൻ സന്തോഷ് (41) ആണു മരിച്ചത്. കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കത്തി പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു മുതുകിൽ ആഴത്തിൽ കുത്ത് ഏറ്റിട്ടുണ്ട്. 3 മുറിവുകളുണ്ട്. ഇവയിൽ നിന്നു ചോര വാർന്നാണു മരണം. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്.
പുലർച്ചെ നാലരയോടെ ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവറാണു ചോരയിൽ കുളിച്ച് കിടന്ന സന്തോഷിനെ ആദ്യം കണ്ടത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അംബേദ്കർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയോടു ചേർന്നുള്ള ഭാഗത്തു വച്ചാകാം സന്തോഷിനു കുത്തേറ്റതെന്നാണു പൊലീസ് കരുതുന്നത്. തുടർന്ന് ഇവിടെ നിന്ന് ഓടിയ സന്തോഷ് പ്രധാന ഗേറ്റിനു പുറത്തു വീഴുകയായിരുന്നു.
സ്റ്റേഡിയം പരിസരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡിസിപി എസ്. ശരിധരൻ പറഞ്ഞു. സന്തോഷ് 10 വർഷമായി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ
The post കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പാലക്കാട് സ്വദേശിയായ യുവാവിനെ കണ്ടെത്തിയത് അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]