
അലാവുദ്ധീന്റെ അത്ഭുത വിളക്കാണ് നമുക്ക് ഗൂഗിള്‍. എന്ത് സംശയം മനസ്സില്‍ തോന്നിയാലും ആദ്യം അന്വേഷിച്ചു ചൊല്ലുന്നത് ഗൂഗിളിനോടാണ്.
ഗൂഗിളിന് അറിയാത്ത ഒന്നുമില്ല എന്നാണ് നമ്മുടെ ഉറച്ച വിശ്വാസം. ഒരു പരിധിവരെ അത് ശരിയാണു താനും. അതുകൊണ്ട് തന്നെ ടെക് ലോകത്ത് മുടിചൂടാമന്നനായി വിലസുകളാണ് ‘കക്ഷി’. എന്നാല്‍ ഗൂഗിളിന്റെ ഈ അപ്രമാദിത്യം അവസാനിക്കാന്‍ പോകുകയാണെന്നാണ് ടെക്ക് ലോകം ഇപ്പോള്‍ ഒന്നടങ്കം പറയുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേദിക വിദ്യാ ലോകത്ത് ഗൂഗിളിനെ പോലും അമ്ബരപ്പിക്കുന്ന മുന്നേറ്റവുമായി ഒരു പുതിയ ടൂള്‍ അടുത്തിടെ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അതാണ് ചാറ്റ് ജി പി ടി.
യുവാക്കള്‍ക്കും ടെക് പ്രേമികള്‍ക്കുമിടയില്‍ ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ താരം. അങ്ങ് സിലിക്കണ്‍ വാലിയില്‍ വരെ ചാറ്റ് ജിപിടിയാണ് ചര്‍ച്ചാവിഷയം. ഗൂഗിളിനു മാത്രല്ല സകലമാന സെര്‍ച്ച് എന്‍ജിനുകള്‍ക്കും നേരെ പാഞ്ഞടുക്കുന്ന ധൂമകേതുവാണ് ചാറ്റ് ജിപിടിയെന്നാണ് ടെക് ലോകം കരുതുന്നത്.
എന്താണ് ചാറ്റ് ജി പി ടി?
ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ കഴിയുന്ന എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി. മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ചാറ്റ്ബോട്ടാണ് ഇത്. ഓണ്‍ലൈനില്‍ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനും അന്വേഷണങ്ങളില്‍ സഹായിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്ബ്യൂട്ടര്‍ പ്രോഗ്രാമിനെയാണ് ചാറ്റ് ബോട്ട് എന്ന് വിളിക്കുന്നത്. ചാറ്റ് ബോട്ടുകളുടെ വികസിത രൂപമാണ് ചാറ്റ് ജിപിടിയെന്ന് പറയാം. എഐ, മെഷീന് ലേണിംഗ് എന്നിവയുടെ സഹായത്തോടെ നിര്‍മിച്ച ഈ സംവിധാനം സംഭാഷണരൂപേണ വിവരങ്ങള്‍ നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനുമായാണ് തയ്യാറാക്കിയിരിക്കുന്നത്.
2015 ല്‍ അമേരിക്കയിലെ ഓപ്പണ്‍ എ ഐ എന്ന കമ്ബനിയാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തത്. 2022 നവംബറില്‍ സോഫ്റ്റ് വെയറിന്റെ ബീറ്റ വെര്ഷന് അവര്‍ പുറത്തിറക്കി. സാം ഹോട്ട് മാന്‍ ആണ് അമേരിക്കന്‍ കമ്ബനിയുടെ സി ഇ ഒ. ഈലോണ്‍ മസ്ക്കും കമ്ബനിയുടെ ഭാഗമായിരുന്നെങ്കിലും പിന്നീട് പിന്മാറി. ജനറേറ്റീവ് എ ഐ എന്ന വിഭാഗത്തിലാണ് കമ്ബനി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരുന്നത്. ഇതില്‍ ജിപിടിയില്‍ ജി എന്നാല്‍ ജനേററ്റീവ് എ ഐ എന്നാണ് അര്‍ഥം. മനുഷ്യനെ പോലെ തന്നെ ഉത്തരങ്ങള്‍ നല്കാന് മെഷീനു ട്രെയിനിങ് കൊടുക്കുന്ന രീതിയാണിത്.
ചാറ്റ് ജി പി ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഒരു കാര്യം എങ്ങനെയെങ്കിലും എളുപ്പത്തില്‍ സാധിക്കുമെങ്കില്‍ അതുവഴി പോകുന്നവരാണ് നമ്മളെല്ലാവരും അതിനു ഏറ്റവും വലിയ ഒരു ഉദാഹരണമായി ചാറ്റ് ജി പി ടി യെ കാണാം. നമ്മള് എതെകിലും ഒരു സുഹൃത്തിനോട് ഒരു ചോദ്യം ചോദിക്കുകയാണെന്നു കരുതുക. അയാള്‍ നമുക്ക് അതിനുള്ള ഉത്തരം തരുന്ന പോലെ ചാറ്റ് ജി പി ടിയും നമുക്ക് ഉത്തരം തരും. ചാറ്റ് ജി പി ടി യോട് നമ്മള് എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതിനുള്ള ഉത്തരം കൃത്യമായി അത് പറഞ്ഞുതരുമെന്ന് സാരം. ഒരുവിഷയത്തില്‍ തുടര്‍ന്ന് നമ്മള് അനുബന്ധ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നാലും ഒരു സുഹൃത്തില്‍ നിന്നും മറുപടി ലഭിക്കുന്ന പോലെ ചാറ്റ് ജി പി ടി യില്‍ നിന്നും നമുക്ക് ഉത്തരം ലഭിക്കുന്നു. ഇതു ഏതൊരു വിഷയത്തെ കുറിച്ചുള്ളതുമാവാം. ഉത്തരങ്ങള്‍ എപ്പോഴും ചാറ്റ് ജി പി ടിയുടെ കയ്യില്‍ ഭദ്രമായിരിക്കും. വിഷയം നല്കിയാല് കവിത എഴുതാനും കഥ എഴുതാനും എഴുതിയ കവിതകള്‍ എഡിറ്റ് ചെയ്യാനുമെല്ലാം ചാറ്റ് ജിപിടിക്ക് സാധിക്കുമെന്നാണ് ഓപ്പണ്‍ എ ഐ അവകാശപ്പെടുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാവാം ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് തന്നെ ചാറ്റ് ജി പി ടി ഒരു മില്യണ്‍ യൂസര്‍മാരെയും ഫോളോവര്‍മാരെയും വാരിക്കൂട്ടിയത്.
മില്യണ്‍ കണക്കിന് ഡാറ്റകള്‍ മെഷീനിനുള്ളിലേക്ക് സേവ് ചെയ്യുക വഴി ഒരു മനുഷ്യന് എങ്ങനെയാണോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് അതുപോലെ തന്നെ മെഷീനും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി കൊടുക്കുകയാണ് ഗവേഷകര്‍. വേണ്ടാത്ത കാര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ചാറ്റ് ജി പി ടി ക്ക് മോഡറേഷന് എ പി എന്ന് പറയുന്ന ഒരു സിസ്റ്റം കൂടെയുണ്ട്. ഇതു വഴി വേണ്ടാത്ത കണ്ടന്റുകള്‍ ആളുകളിലേക്ക് എത്താതെ തടയാനും അതിന് കഴിയും.
ഗൂഗിളും ചാറ്റ് ജിപിടിയും തമ്മില്‍ എന്താണ് വ്യത്യാസം?
ഗൂഗിളും ചാറ്റ് ജിപിടിയും ഒരുപോലെയല്ല. രണ്ടും രണ്ട് തന്നെയാണ്. ഒരു സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍. ഗൂഗിളില്‍ നമ്മള് ഒരു കാര്യം പരതിയാല്‍ അത് നേരിട്ട് ഒരു വിവരവും നമുക്ക് നല്‍കുന്നില്ല. പകരം ലക്ഷക്കണക്കിന് വരുന്ന വെബ്സൈറ്റുകള്‍ പരതി നമ്മള് അന്വേഷിച്ച വിവരങ്ങള്‍ കണ്ടെത്തി നല്‍കുകയാണ് ഗൂഗിളിന്റെ ജോലി.
എന്നാല്‍ ചാറ്റ് ജിപിടി ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. നമ്മടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നേരിട്ട് നല്‍കുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നത്. ഉദാഹരണത്തിന് മക്കള്‍ക്ക് ഒരു ലീവ് ആപ്ലിക്കേഷന്‍ നല്‍കണമെന്നിരിക്കട്ടെ. ചാറ്റ് ജിപിടിയോട് പറഞ്ഞാല്‍ കൃത്യമായി ലീവ് ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കും. ഗൂഗിളിനോടാണ് ഇത് ചോദിക്കുന്നതെങ്കില്‍ ലീവ് ആപ്ലിക്കേഷന്റെ നിരവധി മാതൃതകകള്‍ നമുക്ക് മുന്നില്‍ നിരത്തുകയാണ് ഗൂഗിള്‍ ചെയ്യുക.
ഗുണങ്ങള്‍ / പോരായ്മകള്‍
ചാറ്റ് ജി പി ടിക്ക് നിരവധി ഗുണങ്ങളും പോരായ്മകളും ഉണ്ട്. ഒരു വാക്യം നമ്മള് എഴുതിയാല്‍ അതില്‍ ഗ്രാമര്‍ മിസ്റ്റേക്ക് ഉള്‍പ്പെടെ അത് കണ്ടുപിടിച്ച് ശരിയാക്കും. ട്രാന്സ്ലേഷന്, വലിയ പ്രബന്ധങ്ങള്‍ സംഗ്രഹിക്കല്‍, കോര്‍ഡിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ചാറ്റ് ജി പി ടി വഴി സാധ്യമാണ്.
എന്നാല്‍ അപ്ഡേറ്റഡ് ആകില്ല എന്നതാണ് ചാറ്റ് ജി പി ടിയുടെ പോരായ്മ. ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അല്ല ചാറ്റ് ജിപിടി നല്‍കുക. മറിച്ച് ചാറ്റ് ജി പി ടിയില്‍ നേരത്തെ സേവ് ചെയ്തു വെച്ചിട്ടുള്ള വിവരങ്ങളില്‍ നിന്ന് എഐ, മെഷിന് ലേണിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവരങ്ങള്‍ ആറ്റിക്കുറുക്കി നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചാറ്റ് ജിപിടിയുടെ സ്റ്റൈല്‍. 2021 വരെയുള്ള കാര്യങ്ങള്‍ മാത്രമേ അതില്‍ നിലവില്‍ സേവ് ചെയ്തിട്ടുള്ളൂ. പരീക്ഷണഘട്ടത്തില്‍ ആയതിനാല്‍ നമുക്കിത് കണ്ടില്ലെന്നു വെക്കാം. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാലും അപ്ഡേഷന് ഇതില്‍ പരിമിതികളുണ്ടെന്ന് തന്നെയാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
മനുഷ്യരെപ്പോലെ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ അസെയിന്മെന്റുകള്ക്കും മറ്റും നിരവധി വിദ്യാര്‍ഥികള്‍ ചാറ്റ് ജി പി ടി യെ ആശ്രയിക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികള്‍ സ്വയം വിവരശേഖരണം നടത്തി പ്രബന്ധങ്ങളും മറ്റും തയ്യാറാക്കുന്നതിനെ തടയുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് മുന്നില്‍ കണ്ട് ചില സര്‍വകലാശാലകളും സര്‍ക്കാറുകളും ചാറ്റ് ജിപിടിക്ക് നിരോധനം വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ചാറ്റ് ജിപിടിക്ക് വിലക്കേര്‍പ്പെടുത്തിയ പ്രമുഖ സ്ഥാപനം. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പഠനത്തിനായി ചാറ്റ്ജിപിറ്റി സംവിധാനം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ മാത്രം ഇവയുടെ ആക്സസിനായി സ്കൂളുകള്‍ക്ക് അഭ്യര്‍ത്ഥിക്കാമെന്നാണ് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
നിരവധി പേരുടെ ജോലി നഷ്ടപ്പെടാന്‍ ചാറ്റ് ജിപിടി വഴിയൊരുക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കോള്സെന്ററുകളെ പോലുള്ള സ്ഥാപനങ്ങളെല്ലാം ഭാവിയില്‍ ചാറ്റ് ജിപിടിയെ ആശ്രയിക്കാന്‍ തീരുമാനിച്ചാല്‍ നിരവധി പേര് വഴിയാധാരമാകും. ഇപ്പോള്‍ തന്നെ പല സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി സംവദിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ചാറ്റ്ബോട്ടുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
എന്തൊക്കയായാലും ഗൂഗിളിനെ വെല്ലുമോ പുതിയ ചാറ്റ് ജി ടി പി എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ചാറ്റ് ജിപിടിയുടെ ബീറ്റ ടെസ്റ്റിംഗ് ആണ് ഇപ്പാള്‍ പുരോഗമിക്കുന്നത്. ലക്ഷക്കണക്കിന് പേര് ബീറ്റ ടെസ്റ്റിംഗില്‍ നിലവില്‍ പങ്കാളികളാണ്. അതിനാല്‍ തന്നെ പുതിയ ഒരാള്‍ക്ക് ചാറ്റ് ജിപിടി ഉപയോഗിക്കണമെങ്കില്‍ കുറച്ചധികം കാത്തിരികേണ്ടിവരും.
The world will be prepared to say buy from the world.
Aladdin’s miracle lamp is for us, Google. No matter what you think of it, the first thing that comes to mind is Google.
There is nothing that Google does not know. To a certain extent it is true. That’s why the cost of living is so high in the tech world. But now, the tech world is saying that this is going to end. A new tool has recently been introduced with the advancement that even Google is proud of in the world of technology that is growing day by day. This is the GTK chat.
Chat GPT is now popular among young people and tech lovers. You are the chat GPT in Silicon Valley. The tech world thinks that chat GPT is a comet that is not just for Google but for all search engines.
What is a chat gptp?
In one breath, chatgpt is an AI (artificial intelligence) chatbot that can communicate via text messages. It is a chatbot that can quickly understand human language. A chat bot is a computer program designed to chat with customers online and assist in inquiries. Chat GPT is an advanced form of chat bots. Built with the help of AI and machine learning, the system is designed to provide conversational information and answer questions.
The software was developed in 2015 by OpenAI, a company based in the United States. They released a BETA version of the software in November 2022. Sam Hotman is the CEO of the American company. Elon Musk was also part of the company but later withdrew. The company is conducting more experiments in the category of generative AI. In GPT, G stands for generative AI. Machines are trained to give the same answers as humans.
How does chat gptp work?
If it is possible to do so, then we all know that the best way to do it is to look at it as an example. Imagine you are asking a question to a friend. The chat GPT will respond to us as he responds to us. If you ask J. P. for anything, he will give you the right answer. Even if we continue to ask related questions on a topic, we get an answer from chat GPT just like we get an answer from a friend. It can be about any topic. The answer is always in the hands of the GOP. OpenAI claims that chat GPT can write poetry, tell stories, and edit written poems if given the topic. In the first five days of its existence, chatbot has gained over a million users and followers.
By storing millions of pieces of data inside a machine, researchers are able to understand how a human tells things, just as the machine tells things. Chatgpt also has a system called moderation AP to avoid unwanted content. It can also prevent unwanted visitors from reaching the site.
What is the difference between Google and chat GPT?
Google and Google maps are not the same. Both are the same. Google is a search engine. When we talk about something on the internet, it doesn’t give us any information. Instead, Google’s job is to find the information we’re looking for.
However, chat GPT is completely different from this. The chat GPT gives us direct answers to our questions. For example, let’s say you want to give your kids a gift card. If you tell the chat GPT, the leave application will be prepared exactly. If you ask us, we have several models of the leave application that Google is putting in front of us.
Advantages / disadvantages
Chat GPT has many advantages and disadvantages. If we write a sentence, we’ll find it and fix it, including the grammar mistake. Translation, summarizing large papers, and coding are all possible through chatgpt.
However, it is not possible to replace the GPU. Enter chat GPT, not information from the internet. Instead, the style of chat GPT is to extract information from the previously saved information in chat GPT with the help of AI and machine learning technologies. Only 2021 has been set aside for that. Let’s just say we didn’t see it during the test. However, experts say that even after the tests are completed, the application has limitations.
Many students rely on chatgpt for assignments as it works like humans. Experts say this prevents students from self-reporting and preparing essays. Seeing this, some universities and governments have imposed a ban on chat GPT. Chat GPT is banned by the New York Department of Education. The Department banned the chatbot due to security and accuracy concerns. The New York Department of Education has stated that schools may request access to the chatgpt system only in situations where it is necessary to use the chatgpt system for learning related to artificial intelligence.
There are concerns that chat GPT could lead to the loss of many jobs. If institutions such as Call Centers decide to rely on chat GPT in the future, many will be routed. Many companies have already started using chatbots to communicate with customers and answer their queries.
The world is now looking forward to a new chat GTP to challenge Google. Beta testing of chat GPT is in progress. Millions of people are currently participating in beta testing. Therefore, if you want to use the new chat GPT, you will have to wait a little longer.
The post ചാറ്റ് ജിപിടി; ലോകം ഗൂഗിളിനോട് സലാം പറയുമോ? appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]