
ന്യൂഡൽഹി: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആർബിഐ വ്യക്തമാക്കി.
ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആർബിഐ വിശദീകരിച്ചു.
വിഷയത്തിൽ നിരീക്ഷണം തുടരുമെന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തിൽ സ്ഥിരതയോടെയാണ് നിലകൊള്ളുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പല ആശങ്കകൾക്കും കാരണമായിരുന്നു. പിന്നാലെയാണ് ആർബിഐ വിശദീകരണം.
The post അദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]