
ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. അടിമാലി, മറയൂർ, മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
20 നും 35 നും ഇടയിൽ പ്രായമുള്ളതും ഇടുക്കി ജില്ലയിൽ താമസിക്കുന്നതും 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കൾക്കാണ് അവസരം. ഡി.സി.എ, മലയാളം ടൈപ്പിങ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത.
ദേവികുളം താലൂക്കിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം.
പ്രതിമാസം 16500 രൂപ ഓണറേറിയം ലഭിക്കും. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി വരുമാനം,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 5 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ : 04864224399 The post ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]