
ജയ്പര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് 21കാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.
സംഭവത്തില്‍ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സംഭവം അന്വേഷിക്കുന്നതിനായി ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഖേദം രേഖപ്പെടുത്തി. ”പ്രതാപ്ഗറില്‍ കുടുംബ പ്രശ്നങ്ങളുടെ പേരില്‍ യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തില്‍ ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കും” -ഗെലോട്ട് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് ബിജെപി രംഗത്തെത്തി. ഗര്‍ഭിണിയായ സ്ത്രീയെ നഗ്നയാക്കി നടത്തിച്ച വീഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും ഭരണകൂടം ഇതറിഞ്ഞില്ലെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ കുറ്റപ്പെടുത്തി. രാജസ്ഥാനെ നാണക്കേടിലാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ദയവ് ചെയ്ത് പിന്മാറണമെന്നും ബിജെപി നേതാവ് അഭ്യര്‍ത്ഥിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]