
അംബാനിയുടെ സമൃദ്ധമായ ജീവിതശൈലി നമ്മെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചെയ്യുന്നത് എന്തും വാര്‍ത്തയാകുന്നു. കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ കുടുംബം ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇപ്പോഴിതാ വിരുന്നില്‍ വിളമ്പിയ ഒരു പലഹാരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മധുരപലഹാരത്തിനൊപ്പം 500–ന്റെ നോട്ടുകളും നിരത്തി വച്ചിരിക്കുന്നു. പലഹാരപാത്രത്തില്‍ തന്നെയാണ് ടിഷ്യൂ പേപ്പറിന് പകരം നോട്ടുകള്‍ വച്ചിരിക്കുന്നത്. അതിഥികള്‍ക്കായി ഈ പലഹാരപാത്രം മേശയില്‍ വച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറല്‍. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകളാണ് നൽകുന്നത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പണത്തിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് പലരും പറഞ്ഞു.എന്നാല്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ സത്യാവസ്ഥ മനസ്സിലാകും. ദൗലത് കീ ചാട്ട് എന്നാണ് ഈ വിഭവത്തിന്റെ പേര്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവമാണ് ഇത്. അംബാനിമാരുടെ പാര്‍ട്ടിയില്‍ ഈ വിഭവം വിളമ്പുന്നത് ഒരിക്കലും അനുചിതമാകുന്നില്ല. പാലിന്റെ പതയില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു പലഹാരമാണിത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. ഫാന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കറിച്ചാണ് ഇത് വിളമ്പുന്നത്. അംബാനിയുടെ വിരുന്നിലും 500–ന്റെ ഫാന്‍സി നോട്ടുകളാല്‍ അലങ്കരിച്ചാണ് ഇത് വിളമ്പിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]