
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനതോത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1096 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച ആകെയാളുകളുടെ എണ്ണം 43.02 കോടിയായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനമാണ്.
നിലവിൽ 13,013 രോഗികളാണ് ചികിത്സയിലുള്ളത്. ഇരുപത് ലക്ഷത്തിനടുത്ത് സജീവ രോഗികളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് 15,000ത്തിൽ താഴെയെത്തിയത്. 81 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണം 5,21,345 ആയി.
98.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 42.49 കോടി ജനങ്ങൾ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു. ആകെ 184.66 കോടി വാക്സിൻ ഡോസുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകളിൽ വ്യക്തമാക്കുന്നത്.
The post രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞു; 1,096 പ്രതിദിന രോഗികൾ മാത്രം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]