

പാകിസ്താൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകരിലൊരാളായ ഫാഫിസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുഖംമൂടി ധരിച്ചെത്തിയവർ എസ് യുവിയിൽ എത്തിയാണ് കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ വാർത്തകൾ അഭ്യൂഹങ്ങളാണെന്ന് പറഞ്ഞ് ഭീകരസംഘടന തള്ളുന്നുണ്ടെങ്കിലും കമാലുദ്ദീൻ സയീദ് ഇപ്പോൾ എവിടെയാണെന്നതിനെ
കുറിച്ച് ആർക്കും അറിവില്ലെന്നാണ് സൂചന. 26/11 മുംബൈ ഭീകരാക്രമണത്തിൻറെ സൂത്രധാരൻ ഹാഫിസ് സയീദിൻറെ മുഖ്യസഹായി മുഫ്തി ഖൈസർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കമാലുദ്ദീനെ കാണാനില്ലെന്നും വധിക്കപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടും പുറത്ത് വരുന്നത്. അതിക്രൂരപീഡനത്തിന് ഇരയാക്കിയാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം വികൃതമാക്കിയെന്നും വിവരങ്ങളുണ്ട്.