
അള്ളാഹു മിത്താണോ എന്നുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
ഹിന്ദുവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനത്തിലായിരുന്നു ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ അതവരുടെ വിശ്വാസമാണെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത്.
‘മിത്തുകളെ മിത്തുകളായി കാണണം.
അത് അങ്ങനെ മാത്രം കണ്ടാൽ മതി. മിത്തുകളെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ അത് സിപിഎം അംഗീകരിച്ച് തരില്ല.
ഗണപതി മിത്തു തന്നെയാണ്, അല്ലാതെ ശാസ്ത്രമല്ല. അത് പറയാൻ ഒരു മടിയുമില്ല.
മിത്ത് മിത്തായിട്ട് തന്നെ കാണും. അതുപോലെ തന്നെ പരശുരാമനും മിത്താണ്’- എംവി ഗോവിന്ദൻ പറഞ്ഞു.
അള്ളാഹു മിത്താണ് എന്ന് പറയാൻ ഷംസീർ തയ്യാറാകുമോ എന്നാണ് കെ.സുരേന്ദ്രൻ ചോദിച്ചത്.
ഇതിൽ സിപിഎമ്മിന്റെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിനാണ് എല്ലാ വിശ്വാസവും മിത്തല്ല എന്നുള്ള എം.വി ഗോവിന്ദന്റെ മറുപടി. ‘അവരുടെ വിശ്വാസ പ്രമാണമാണിത്.
അതിനെ മിത്തെന്ന് പറയേണ്ടതില്ല. വിശ്വാസത്തിന്റെ ഭാഗമായി അവര് കാണുന്നു എന്നു മാത്രം നമ്മൾ കണ്ടാൽ മതി.
ഞങ്ങൾക്ക് അതിൽ ഒരു തർക്കവും ഇല്ല’- എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. The post അള്ളാഹു മിത്താണോ എന്ന് ചോദ്യം; ”എല്ലാ വിശ്വാസവും മിത്തല്ല, അവരുടെ വിശ്വാസ പ്രമാണമാണിത്, അതിനെ മിത്തെന്ന് പറയേണ്ടതില്ല” എന്ന് എം.വി ഗോവിന്ദൻ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]