
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയില്‍.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസില്‍ ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ശിവശങ്കര്‍ ഉന്നതസ്വാധീനമുളള വ്യക്തിയാണെന്നും, ജാമ്യം നല്കിയാല് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ വേണമെന്ന ശിവശങ്കറുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാൻ ജൂലായ് 19ന് കോടതി ഇ ഡിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ശിവശങ്കറുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നുമാണ് ഹര്‍ജിയില്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടത്.
ലൈഫ് മിഷൻ കേസില്‍ ഫെബ്രുവരി 14നാണ് എം ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തത്.
The post ‘ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല’; ജാമ്യം അനുവദിക്കുന്നത് തടയാന്‍ സുപ്രീം കോടതിയില്‍ ഇ ഡിയുടെ സത്യവാങ്മൂലം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]