
സ്വന്തം ലേഖകൻ
കോട്ടയം: കെജിഎൻഎ ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. മെഡിക്കൽ കോളേജ് ഏരിയാ സമ്മേളനം പിടി എ കോൺഫറൻസ് ഹാളിൽ സം സ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ആർ രജനി ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ടി അനുപമ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി അനൂപ് വിജയൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ ജോയിന്റ്.സെക്രട്ടറി ഷീജ കെ അജന്ത് രക്തസാക്ഷി പ്രമേയവും, അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു, ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്, ജില്ലാ ജോ.സെക്രട്ടറിമാരായ എം രാജശ്രീ, പി പാപ്പ, ജില്ലാ വൈസ്.പ്രസിഡന്റുമാരായ വി ഡി മായ, ടി എസ് സൂര്യ, ജില്ലാ ട്രഷറർ ജെ രതീഷ് ബാബു എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി സ്വാഗതവും, ഏരിയാ വൈസ് പ്രസിഡന്റ് പി ആർ രസ്ന നന്ദിയും പറഞ്ഞു.
ടി അനുപമ (പ്രസിഡന്റ്), ഷീജ കെ അജന്ത്(വൈസ്. പ്രസിഡന്റ്), അനൂപ് വിജയൻ (സെക്രട്ടറി), എം എം ഫാത്തിമ (ജോ. സെക്രട്ടറി), എസ്
നയന (ട്രഷറർ) എന്നിവരെ കൂടാതെ പത്ത് ഏരിയ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]