
സ്വന്തം ലേഖകൻ
കോട്ടയം: ഈ അധ്യയന വർഷത്തിൽ ആർപ്പൂക്കരയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്ക് നവാഗതരായി എൽകെജി ഒന്നാം ക്ലാസുകളിലേക്ക് എത്തിയ കുട്ടികൾക്ക് ആർപ്പൂക്കരക്കാരുടെ ജനകീയ സോഷ്യൽ മീഡിയ കൂട്ടായ്മയായ വോയ്സ് ഓഫ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.
ഗവ. എൽ പി സ്കൂൾ പനമ്പാലം
ഗവ. എൽ പി സ്കൂൾ തൊണ്ണംകുഴി
ഗവ. ഹൈസ്കൂൾ കരിപ്പൂത്തട്ട്
എസ്.എൻ.ഡി.പി എൽ പി സ്കൂൾ മണിയാപറമ്പ്
സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ വില്ലൂന്നി
സി.എം.എസ് എൽ പി സ്കൂൾ കുമരംകുന്ന്
എന്നിങ്ങനെയുള്ള ആർപ്പൂക്കരയിലെ 6 സ്കൂളുകളിലെ 198 കുട്ടികൾക്കാണ് ഗ്രൂപ്പ് VOAR സോഷ്യൽ മീഡിയ വഴി പഠനോപകരണ CHALLENGE നടത്തി ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ വിതരണം നടത്തിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]