
പുല്ലുരാംപാറ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷാംലി മരിയ ഷാനിയെ മുൻ മന്ത്രിയും എം എൽ എ യുമായ കെ.കെ.ശൈലജ ടീച്ചർ മൊമൻ്റോ നൽകി ആദരിച്ചു.
പുല്ലുരാംപാറ സി.പി.ഐ (എം) പാർട്ടി ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനത്തിനോടനുബന്ധിച്ച ചടങ്ങിലായിരുന്നു ഷാംലിയെ ആദരിച്ചത്..
തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ്, മുൻ എം എൽ എ ജോർജ്ജ് എം.തോമസ്, ജോളി ജോസഫ്, ജോസ് മാത്യു, പി ടി.അഗസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു..
പുല്ലുരാംപാറ ചെറുപറമ്പിൽ ഷാനി പോൾ – ലീന ദമ്പതികളുടെ മകളാണ് ഷാംലി മരിയ ഷാനി..
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]