
ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്.
നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം.
പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്.
പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും.
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ 25.05.2023 ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.
0471-2512499, 2512019.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]