
കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിട, ഒടുവില്‍ കോടീശ്വരനെ കണ്ടെത്തി. കേരള സംസ്ഥാന ലോട്ടറിയുടെ സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനം അടിച്ചത് ചോറ്റാനിക്കരയില്‍ തന്നെ. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്സ്റ്റൈല്‍സ് ഉടമ കെ.പി. റെജിക്കാണ് ഒന്നാം സമ്മാനമായ ആറ് കോടി ലഭിച്ചത്. എസ്സി 107463 എന്ന നമ്പര്‍ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം.
ചോറ്റാനിക്കരയില്‍ നിന്നുവിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഭാഗ്യവാന് ആരെന്നു മാത്രം കണ്ടെത്തിയിരുന്നില്ല. നറുക്കെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് വിജയി എരുവേലി കാഞ്ഞിരംകോലത്ത് കെ.പി. റെജിയാണെന്ന് നാട്ടില്‍ അറിയുന്നത്. സ്വകാര്യത കണക്കിലെടുത്താണ് വിവരം ആരോടും പറയാതിരുന്നതെന്നാണ് റെജി പറയുന്നത്. 20ന് നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് കടയിലെത്തി പത്രം നോക്കിയാണ് റെജി ഫലം അറിഞ്ഞത്.
ഉടന്‍ ടിക്കറ്റ് യൂണിയന് ബാങ്ക് മുളന്തുരുത്തി ശാഖയില്‍ ഏല്പിച്ചു. അടുത്ത ദിവസം തന്നെ ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫിസില്‍ ടിക്കറ്റ് ഏല്പിച്ചു. വിവരം വീട്ടില്‍ മാത്രമാണ് പറഞ്ഞത്. ടിക്കറ്റ് സമര്‍പ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പലരും വിവരമറിഞ്ഞ് തുടങ്ങിയത്.
പ്രവാസിയായിരുന്ന റെജി ജോലി ഉപേക്ഷിച്ച ശേഷം 18 വര്‍ഷമായി എരുവേലിയില്‍ കട നടത്തുകയാണ്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ചോറ്റാനിക്കരയില്‍ പോയപ്പോള്‍ കെഎസ്ഇബി ഓഫിസിന് മുന്നില്‍ നിന്ന സ്ത്രീയില്‍ നിന്നാണ് ലോട്ടറി വാങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]