
കോട്ടയം> യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ ജനസദസ്സില്‍ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗംകേള്‍ക്കാന്‍ നില്‍ക്കാതെ മാണി സി കാപ്പന് എംഎല്‍എ വേദിവിട്ടു. യുഡിഎഫ് പരിപാടികളില്‍ ക്ഷണിക്കുന്നില്ലെന്നും വി ഡി സതീശനോട് പരാതിപ്പെട്ടിട്ട് പ്രയോജനമില്ലെന്നും കാപ്പന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വേദിയിലേക്ക് എത്തിയ സതീശനെ കാപ്പന് ഷാളണിയിച്ച് സ്വീകരിച്ചു. പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ ഉടന്‍ വേദിവിടുകയും ചെയ്തു. കാപ്പനുമായുണ്ടായത് ‘കമ്യൂണിക്കേഷന്‍ ഗ്യാപ്പ്’ മാത്രമാണെന്നായിരുന്നു സതീശന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]