
സ്വന്തം ലേഖകൻ
കോട്ടയം: മണിപ്പാലിൽ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടാ അപകടത്തിൽ കോട്ടയം ആർപ്പുക്കര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ. ആർ. സൂര്യ നാരായണ(26)നാണ് മരിച്ചത്.
കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽകോളജിലെ എം.എസ്. വിദ്യാർഥിയായിരുന്നു സൂര്യ. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്.
മണിപ്പാൽ മെഡിക്കൽ കോളേജ് റോഡിൽ വച്ച് സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും, സി. ഇ. ഒ. യുമായ എ.എസ്. രാജീവിൻ്റെയും, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ & സോണൽ മാനേജർ – (പൂനെ) ടി.എം മിനിയുടെയും മകനാണ്. സഹോദരൻ: എ.ആർ.സുദർശനൻ ( എം. ബി. ബി. എസ്. വിദ്യാർഥി,
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്).
സൂര്യയുടെ സംസ്ക്കാരം 2/06/2023 ഞായർ ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]