
സ്വന്തം ലേഖകൻ
കണ്ണൂര്‍: അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്. താന്‍ ദൈവവിശ്വാസിയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് വാടകക്കൊലയാളികളെ അയച്ചുവെന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തിധരന് ഇപ്പോഴെങ്കിലും അക്കാര്യം തുറന്നുപറഞ്ഞത് തന്നായി. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കേസ് എടുക്കുമെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.
‘സ്വന്തം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാവുന്ന ഒരു കാര്യം പറഞ്ഞു എന്നത് ഒരു നല്ല കാര്യം. കേസ് ഒന്നും അവര്‍ എടുക്കുമെന്ന പ്രതീക്ഷ എനിക്കില്ല. നിയമപരമായി എന്തെങ്കിലും ചെയ്യാനാവുമോയെന്നത് അഭിഭാഷകരുമായി ആലോചിക്കും’- സുധാകരൻ പറഞ്ഞു.
അവരില്‍ നിന്ന് താൻ നീതിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഏകപക്ഷീയമായി സ്വന്തം സുഖലോലുപതയ്ക്ക് വേണ്ടി ഭരണത്തെ ആയുധമാക്കിയ ഒരു ഭരണകൂടത്തോട് നമ്മള് തത്വം പ്രസംഗിച്ചിട്ട് കാര്യമുണ്ടോ?, പോത്തിനോട് വേദം ഓതുക എന്നൊരു പഴമൊഴിയുണ്ട്. പിണറായി വിജയനോട് വേദമോദിയിട്ട് കാര്യമില്ല. കാരണം പിണറായി വിജയന് പിണറായി വിജയനാണ്’- സുധാകരന് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]