
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന് എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി.
തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഹൈബി ഈഡന് എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.
തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേല്‍സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]