
സ്വന്തം ലേഖിക
കമ്പം: രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്നും അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി.
വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂര്‍ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനിപ്പോഴുള്ളത്. രാവിലെ പൂശാനംപെട്ടിയിലെ പെരുമാള്‍ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്റെ സാറ്റലൈറ്റ് കോളര്‍ സിഗ്നലുണ്ടായിരുന്നു.
ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയാണ് ജനവാസ മേഖല. എന്നാല്‍ കാട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതാണ് സൂചന.
കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
അതേസമയം, മുതുമലയില്‍ നിന്നുള്ള ആദിവാസികള്‍ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]