
സ്വന്തം ലേഖകൻ
മൈസൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൈസൂരുവിൽ നടത്തിയ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോൺ എറിഞ്ഞു.
മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മൊബൈൽ ഫോൺ എറിയുകയായിരുന്നു. ജനക്കൂട്ടത്തിന് നേരെകൈവീശി കാണിക്കുന്നതിനിടെ മോദിക്ക് തൊട്ടുമുമ്പിൽ മൊബൈൽ ഫോൺ വന്നുവീണു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ അബദ്ധത്തിൽ മൊബൈൽ എറിഞ്ഞതാണെന്ന് കണ്ടെത്തി. വനിതാ ബിജെപി പ്രവർത്തകയാണ് പൂക്കൾക്കൊപ്പം ഫോൺ എറിഞ്ഞതെന്നും ആവേശം കൊണ്ട് പറ്റിപ്പോയതാണെന്നും പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷയിലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തിൽ വന്നുവീണ ഫോൺ ബിജെപി പ്രവർത്തകയായുടേതായിരുന്നു. സത്യാവസ്ഥ അറിഞ്ഞതോടെ എസ്പിജി അത് അവർക്ക് തിരികെ നൽകിയെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ) അലോക് കുമാർ പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]