
കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ ഒഴിവുകള്‍
കേരള സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ മാനേജര്‍(എംഎസ്ഡബ്ല്യു/എംബിഎ), കൗണ്‍സിലര്‍(എംഎസ്ഡബ്ല്യു/എംഎ കൗണ്‍സിലിങ്/എംഎ ഫിസിയോളജി) എംഇഎ(ബികോം/എംഎസ്ഡബ്ല്യു), ഹെല്‍ത്ത് എജുകേറ്റര്‍(പ്ലസ് ടു) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.
ഹിന്ദി, തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കും ജോലിയില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ഏപ്രില്‍ മൂന്നിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ആലുവ കമ്പനിപ്പടിയിലുള്ള ലിസ് ഇന്ത്യ പ്രൊജക്റ്റ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ :9745307589. Email : [email protected]
അസി. എൻജിനിയർ (സിവിൽ) നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.
കരാര്‍ നിയമനം
കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച്.എൽ.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ഹൗസ് കീപ്പിങ്സ്റ്റാഫ്, ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവുണ്ട്. സ്റ്റാഫ്നഴ്സ് യോഗ്യത ജിഎന്എംബി.എസ്.സി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഫിസിയോതെറാപിസ്റ്റ് യോഗ്യത അംഗീകൃത ഫിസിയോ തെറാപ്പി ബിരുദം ഹൗസ് കീപ്പിങ് സ്റ്റാഫ് യോഗ്യത എട്ടാം ക്ലാസ്· പ്രായപരിധി – 50 വയസ്സ് അയക്കേണ്ട വിലാസം- [email protected], [email protected], അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 7909252751, 8714619966
എയർപോർട്ടിൽ ജോലി നേടാൻ അവസരം
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്. എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ’ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം. നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘GMR ഏവിയേഷൻ അക്കാഡമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ വച്ചു ഉടനെ ആരംഭിക്കും.
പ്രായപരിധി : 18 – 27 വയസ്സ് .
കൂടുതൽ വിവരങ്ങൾക്കായ് പ്രവൃത്തിദിവസങ്ങളിൽ 10 മുതൽ 5 മണി വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് , കളമശ്ശേരിയിൽ ഉള്ള GMR ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക :
+91 7907842415 , +91 7012969277. E-mail : [email protected]
[email protected]
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എം.ജി.എന്‍.ആര്.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ബികോം വിത്ത് പി.ജി.ഡി.സി.എ ആണ് യോഗ്യത. അപേക്ഷകര്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നേരിട്ടെത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0466 2261221.
ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലയില്‍ നിപുണ്‍ ഭാരത് മിഷന് ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദം, ഡാറ്റാ തയ്യാറാക്കല്‍, സോഫ്റ്റ്വെയര് എന്നിവയില്‍ എന്‍.സി.വി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മലയാളം ടൈപ്പിങ്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ബി.എഡ്/ഡി.എല്‍ എഡ് അല്ലെങ്കില്‍ ടി.ടി.സി എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 10 നകം സമഗ്ര ശിക്ഷാ പാലക്കാട്, സിവില്‍ സ്റ്റേഷന് ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2502995.
ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ അകത്തേത്തറ ശ്രീ ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം, കല്ലേക്കാട് ശ്രീ കുറിച്ചിമല ദേവസ്വം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. അപേക്ഷ ഏപ്രില്‍ 10 ന് വൈകിട്ട് അഞ്ചിനകം ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www. malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.
സ്റ്റാഫ് നഴ്സ്, ഹൗസ്കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവ്
കൊല്ലം ഗവ. വൃദ്ധസദനത്തില്‍ എച്ച്.എല്‍.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കന്റ് ഇന്നിങ്സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ഹൗസ്കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികയില്‍ ഒഴിവ്. സ്റ്റാഫ് നഴ്സിന് ജി.എന്‍.എം/ബി.എസ്.സി എന്നിവയില്‍ രണ്ട് വര്‍ഷത്തെ പരിചയം, ഫിസിയോ തെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപി ബിരുദം, ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ്. അപേക്ഷകള്‍ ഏപ്രില്‍ നാലിനകം [email protected], [email protected] ല്‍ അയക്കണം. ഫോണ്‍: 7909252751, 8714619966.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പള്ളിപ്പാട് ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്നും ടി.ഒ.ടി കോഴ്സില്‍ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍ 0479 2406072
ചായ മാസ്റ്റർ.
പാൻട്രി മാൻ.
സപ്ലൈസ്.
തുടങ്ങിയ ഒഴിവിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്
കോട്ടയം ജില്ല.
Ph.7558917177
Vacancy
Waiter -1
Cleaning -1
Thalayolaparambu
Kottayam
9020022004
9744717910
ഒരു സപ്ലയർ ആവശ്യമുണ്ട്
Day 700 ശമ്പളം
Room ഫുഡ്
മലപ്പുറം
30 വയസിനു മുകളിലുള്ളവർ മാത്രം വിളിക്കുക
The post അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം വിവിധ ജില്ലകളിൽ ജോലി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]