
സ്വന്തം ലേഖകൻ
പത്തനംതിട്ട; നിരന്തര ഗാർഹിക പീഡനത്തെത്തുടർന്ന് യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് പിടിയിലായത്. 2013 സെപ്റ്റംബർ നാലിന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ ജോയ് തോമസിന്റെ മകൾ മറിയാമ്മ മാത്യു (29) നാണ് ഭർത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്.
വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. യുവതിയ്ക്ക് ഇയാൾ ചെലവിന് നൽകാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേർന്നാണ് അസഭ്യം വിളിയും മർദ്ദനവും ആരംഭിച്ചത്. തുടർന്ന്, ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ വീട്ടിൽ താമസിക്കുമ്പോഴും മർദ്ദനം തുടർന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മർദ്ദനമേറ്റിരുന്നു.
നിരന്തരപീഡനങ്ങൾ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നൽകി. പ്രാഥമിക അന്വേഷണത്തിൽ പോലീസ് ഇരുവീടുകളിലും എത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതികൾക്കുള്ള അന്വേഷണം തുടരവേ, ഇന്നലെ രാത്രി 8.10 ന് രതീഷിനെ വീടിനു സമീപത്തുനിന്നും പിടികൂടി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]