
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്ക്വാഡാണ് ഇന്ന് ബൊമ്മൈയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ തിരിച്ചതായിരുന്നു ബൊമ്മൈ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബുധനാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് പത്തിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മെയ് 13ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും ജനതാദളും(സെക്യുലര്‍-ജെ.ഡി.എസ്) ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.
The post ബസവരാജ് ബൊമ്മൈയുടെ കാര്‍ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന് സംഘത്തിന്റെ പരിശോധന appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]