കാസർകോട്> കാസര്‍കോട് ബദ്രടുക്കയിലെ കെല് ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി.
ജില്ലയുടെ വ്യാവസായിക വളര്‍ച്ച ലക്ഷ്യം വെച്ചാണ് 1990-ല്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ ഒരു യൂണിറ്റ് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011 ല്‍ കൂടുതല്‍ വിപണി ലക്ഷ്യം വെച്ച് ഭെലിന്റെയും കേരള സര്‍ക്കാരിന്റെയും 51 :49 ഓഹരി അനുപാതത്തില്‍ ഭെല്‍ – ഇഎം എല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി.
തുടര്‍ന്ന് കമ്പനി നഷ്ടത്തിലേക്ക് പോകുകയും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് 51% ഓഹരികള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് കമ്പനിയെ പൂര്‍ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തിരുമാനിച്ചു.
ഭെല്‍ന്റെ 51 ശതമാനം ഓഹരികള്‍ ഒരു രൂപ വിലയില്‍ ഏറ്റെടുത്ത് ഈ യൂണിറ്റിനെ കെല് ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുതിയ പേരിട്ടു. കേരളസര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ഉപയോഗിച്ച് 2020 മാര്‍ച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുവാനും അതിനുശേഷം കോവിഡ് കാലത്ത് ഒരു പാക്കേജിന്റെ അടിസ്ഥാനത്തില്‍ ബാക്കി നിശ്ചിത ശതമാനത്തില്‍ തുക കൊടുക്കുവാനും ഗ്രാറ്റിയുവിറ്റി, പിഎഫ്, അനുവദിക്കാനും മുന്‍ഗണനാ ക്രമത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.
കെൽ ഇഎംഎല്ലിന്റെ ആദ്യ ഓർഡർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണനിൽ നിന്ന് വ്യവസായ മന്ത്രി പി രാജീവ് സ്വീകരിച്ചു.
ചടങ്ങിൽ രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എകെഎം അഷറഫ് എം എൽ എ അഡ്വ സി എച്ച് കുഞ്ഞമ്പു, എം എൽ എ എം രാജഗോപാലൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ. മുൻ എം പി പി.കരുണാകരൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപി എം മുഹമ്മദ് ഹനീഷ് മറ്റു ജനപ്രതിനിധികൾ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

