ഗൂഗിൾ നെസ്റ്റ് ആപ്പിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട്. യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളെ ബാധിച്ച സാങ്കേതിക തകരാർ സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്.
ഔദ്യോഗിക നെസ്റ്റ് സ്റ്റാറ്റസ് പേജിൽ സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഉപയോക്താക്കൾക്കിടയിൽ വലിയ തോതിലുള്ള പരാതികളാണ് ഉയരുന്നത്. ഡൗൺ ഡിറ്റക്ടർ (Downdetector) കണക്കുകൾ പ്രകാരം, ഇന്ന് പുലർച്ചെ 3:41-ന് ആദ്യ റിപ്പോർട്ട് വന്നതുമുതൽ പരാതികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 11 മണിയോടെ റിപ്പോർട്ടുകളുടെ എണ്ണം 800 പിന്നിട്ടു. ടെക്സസ്, അലബാമ, കാലിഫോർണിയ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ജോർജിയ, ഒഹായോ, മേരിലാൻഡ്, മിഷിഗൺ, മിനസോട്ട, ന്യൂജേഴ്സി, നോർത്ത് കരോലിന, പെൻസിൽവാനിയ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയരുന്നുണ്ട്.
ആപ്പ് പ്രവർത്തനരഹിതമായ സാഹചര്യത്തിൽ പല ഉപയോക്താക്കളും ‘ഗൂഗിൾ ഹോം’ (Google Home) ആപ്പിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിലും പരിമിതികൾ നേരിടുന്നതായി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു. “I think they’re trying to force us to use that crappy google home,” എന്നും, “Tried using Google Home instead and wow is that app complete garbage.
Not all functions are available for me there. Just terrible.” എന്നും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ റെഡിറ്റിലെ (Reddit) ഒരു ത്രെഡ് വഴി അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

