കാലങ്ങളായി ഐഫോണുകളിലുണ്ടായിരുന്ന തടസ്സമില്ലാത്ത ഡാറ്റ ഷെയറിംഗ് ഫീച്ചറുകൾക്ക് സമാനമായ മാറ്റങ്ങളുമായി ആൻഡ്രോയിഡ് രംഗത്ത്. ഐഫോണുകളുടെ മാതൃകയിൽ വളരെ എളുപ്പത്തിൽ മറ്റ് ഉപകരണങ്ങളിലേക്ക് ഹോട്ട്സ്പട്ട് കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ‘ക്രോസ്-ഡിവൈസ് സർവീസസ്’ (Cross-device services) എന്ന സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായി തുടങ്ങി.
2024 മെയ് മാസത്തിൽ നടന്ന ഗൂഗിൾ ഐ/ഒ (Google I/O) ഡെവലപ്പർ കോൺഫറൻസിലാണ് ആൻഡ്രോയിഡിനായി ഈ പുതിയ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ പ്രമുഖ ആൻഡ്രോയിഡ് വിദഗ്ദ്ധൻ @AssembleDebug ഈ ഫീച്ചർ ചോർത്തി നൽകിയിരുന്നു.
തുടർന്ന് ഗൂഗിൾ പിക്സൽ (Google Pixel) ഫോണുകളിൽ ഈ സംവിധാനം പരീക്ഷിച്ച ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വൈഫൈ പാസ്വേഡുകൾ ടൈപ്പ് ചെയ്യുകയോ സെറ്റിങ്സിൽ ഏറെ നേരം പരതുകയോ ചെയ്യാതെ തന്നെ ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് ഹോട്ട്സ്പട്ട് കണക്റ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു.
എങ്കിലും ഐഫോണിലേതുപോലെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഏത് ഫോണിലേക്കും ഇത് കണക്റ്റ് ചെയ്യാനാകില്ല. ഒരേ ഉപയോക്താവിന്റെ ഗൂഗിൾ അക്കൗണ്ടിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ തമ്മിൽ മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാകുക.
ഉദാഹരണത്തിന്, പിക്സൽ 9 പ്രോ എക്സ്എൽ (Pixel 9 Pro XL) ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo) ഫോണിലേക്ക് വൈഫൈ പാസ്വേഡ് നൽകാതെ തന്നെ എളുപ്പത്തിൽ ഹോട്ട്സ്പട്ട് നൽകാൻ സാധിക്കും. ഫോണുകൾക്ക് പുറമെ ആൻഡ്രോയിഡ് ടാബ്ലെറ്റുകളിലേക്കും ക്രോംബുക്കുകളിലേക്കും ഈ രീതിയിൽ ഇന്റർനെറ്റ് ലഭ്യമാക്കാം.
ഡിവൈസുകൾ പരസ്പരം സമീപത്ത് ഉണ്ടായിരിക്കുകയും വേണം. ആൻഡ്രോയിഡ് ഫോണുകളിൽ ക്രോസ്-ഡിവൈസ് സർവീസസ് എങ്ങനെ പ്രവർത്തനക്ഷമമാക്കാം:
* ആൻഡ്രോയിഡ് സെറ്റിങ്സ് (Settings) തുറക്കുക.
* ഗൂഗിൾ ഡിവൈസസ് & സർവീസസ് (Google devices & services) തിരഞ്ഞെടുക്കുക.
* ആൾ സർവീസസ് (All services) എന്നതിൽ ക്ലിക്ക് ചെയ്യുക.
* ക്രോസ്-ഡിവൈസ് സർവീസസ് (Cross-device services) എന്ന ഭാഗത്തേക്ക് പോവുക.
* ‘യൂസ് ക്രോസ്-ഡിവൈസ് സർവീസസ്’ (Use Cross-device services) ടോഗിൾ ഓൺ ചെയ്യുക.
* ഇന്റർനെറ്റ് ഷെയറിംഗ് (Internet sharing) തിരഞ്ഞെടുക്കുക.
* ‘ഇൻസ്റ്റന്റ് ഹോട്ട്സ്പട്ട്’ (Instant hotspot) ടോഗിൾ എനേബിൾ ചെയ്യുക.
ഗാലക്സി എസ്25 (Galaxy S25) ഉൾപ്പെടെയുള്ള പുതിയ മോഡലുകളിലാണ് ഇൻസ്റ്റന്റ് ഹോട്ട്സ്പട്ട് ഫീച്ചർ ലഭ്യമായിട്ടുള്ളത്. പഴയ മോഡലുകളിൽ സമാനമായ ആവശ്യങ്ങൾക്കായി ഓട്ടോ ഹോട്ട്സ്പട്ട് (Auto Hotspot) ഉപയോഗിക്കാവുന്നതാണ്.
ഒന്നിലധികം ആൻഡ്രോയിഡ് ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

