അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ എതിരാളികളെ നിർദാക്ഷിണ്യം പ്രഹരിക്കുന്ന ‘പഞ്ചാബി സ്റ്റൈൽ തുടരുന്നു. ക്യാപ്റ്റൻ അഭിഷേക് ശർമയും തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയുമായി തിളങ്ങിയ പ്രഭ്സിമ്രാൻ സിങ്ങും ചേർന്നതോടെ, കരുത്തരായ സൗരാഷ്ട്രയ്ക്കു മുന്നിൽ പഞ്ചാബ് ഉയർത്തിയത് 425 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 424 റൺസെടുത്തത്. 96 പന്തിൽ തകർത്തടിച്ച് 170 റൺസെടുത്ത അഭിഷേക് ശർമയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പ്രഭ്സിമ്രാൻ 95 പന്തിൽ 125 റൺസെടുത്തു.
മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കട് ഉൾപ്പെടെയുള്ള സൗരാഷ്ട്ര ബോളർമാരെയാണ് അഭിഷേകും പ്രഭ്സിമ്രാനും ചേർന്ന് തച്ചുതകർത്തത്. അഭിഷേക് ശർമ 96 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് 170 റൺസെടുത്തത്. പ്രഭ്സിമ്രാൻ 95 പന്തിൽ 11 ഫോറും എട്ടു സിക്സും സഹിതം 125 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ വെറും 187 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 298 റൺസാണ്. ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും രണ്ടു റൺസിന്.
ആദ്യം പ്രഭ്സിമ്രാൻ സിങ്ങും പിന്നാലെ അഭിഷേക് ശർമയും വെറും രണ്ട് ഓവറിന്റെ ഇടവേളയിൽ പുറത്തായതിനു പിന്നാലെ പഞ്ചാബ് തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും, പിരിയാത്ത ആറാം വിക്കറ്റിൽ 66 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത് അൻമോൽ മൽഹോത്ര – സൻവീർ സിങ് സഖ്യമാണ് പഞ്ചാബ് സ്കോർ 424ൽ എത്തിച്ചത്. അൻമോൽപ്രീത് 45 പന്തിൽ ആറു ഫോറുകൾ സഹിതം 48 റൺസെടുത്തും സൻവീർ സിങ് 29 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്തും പുറത്താകാതെ നിന്നു. നേഹൽ വധേര 18 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 23 റൺസെടുത്ത് പുറത്തായി.
സൗരാഷ്ട്ര നിരയിൽ പ്രണവ് കാരിയ 10 ഓവറിൽ 59 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജയ്ദേവ് ഉനദ്കട് ഒൻപത് ഓവറിൽ 90 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
English Summary:
Prabhsimran Singh, Abhishek Sharma record joint second-highest first-wicket partnership in VHT history
TAGS
Abhishek Sharma
Vijay Hazare Trophy
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]